തളിക്കുളം
എന്റെ ഗ്രാമത്തിലൂടെ ഒരു യാത്ര...
Tuesday, November 21, 2006
Tuesday, November 07, 2006
താമരപ്പൂ..

താമരപ്പൂവിന് ആഗ്രഹിച്ചിരുന്ന കുട്ടിക്കാലം... കുളത്തിനരികില്‍ പുസ്തകസഞ്ചി മാറ്റിവെച്ച് , മെല്ലെ വെള്ളത്തിലറങ്ങി, കയ്യെത്താ ദൂരത്ത് നില്ക്കുന്ന താമരത്തണ്ടിനരികിലേക്ക് കുപ്പായം നനയാതെ നടന്നു നീങ്ങി, കയ്യിലൊതുങ്ങുന്നത്ര താമരപ്പൂക്കള്‍ പറിച്ചെടുത്ത് , കുളക്കരയില്‍ പുസ്തകസഞ്ചിക്കു കാവല്‍ നില്ക്കുന്ന കൂട്ടുകാരിയുടെ അടുത്തേക്ക് വിജയശ്രീലാളിതനായ്.....