Sunday, August 20, 2006

ആനച്ചന്തം

എരണഴത്ത്‌ അമ്പലത്തിലെ ഉത്സവം കഴിഞ്ഞ്‌, ഓലയുമായി നടന്ന് നീങ്ങുന്നവന്‍...!!! തെയ്യവും, തിറയും, മേളവും എല്ലാം ഓര്‍മ്മ വരുന്നു...ഈ ചിത്രം വക്കാരി മാഷിന്‌....!!!

Thursday, August 17, 2006

മടക്കയാത്ര


ചെളി നിറഞ്ഞ പാടത്ത്‌, ചാടി തിമര്‍ക്കുന്ന കുഞ്ഞുമീനുകളെ കൊത്തിത്തിന്ന്.., വിശപ്പടക്കി... മുറ്റിചൂര്‌ പുഴയിലൂടെ, തങ്ങളുടെ വാസസ്ഥലം ലക്ഷ്യമാക്കി നീങ്ങുന്ന താറാവിന്‍ കൂട്ടം... തളിക്കുളത്തെ ഒരു പതിവു കാഴ്ച.......

എന്റെ ഗ്രാമം

കിഴക്ക്‌ പശ്ചിമഘട്ടത്തില്‍ തുടങ്ങി പടിഞ്ഞാറ്‌ അറബിക്കടല്‍ വരെയുളള കേരളത്തിന്റെ ഭൂമിശാസ്ത്രം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഏറെ ഭിന്നമാണ്‌. ഭൂമിശാസ്ത്രപരമായി കേരളത്തെ മൂന്നായി തിരിച്ചിട്ടുണ്ട്‌. മലനാട്‌, ഇടനാട്‌, തീരപ്രദേശം. തെക്കുമുതല്‍ വടക്കുവരെ ഇടതടവില്ലാതെ വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ട മലനിരകളാണ്‌ കേരളത്തിന്റെ കാലാവസ്ഥ നിയന്ത്രിക്കുന്നത്‌. പ്രകൃതി നിര്‍മ്മിതമായ ഒരു മതിലുപോലെയാണ്‌ ഈ മലനിരകള്‍. പാലക്കാട്‌ ജില്ലയിലെ വാളയാറില്‍ മാത്രമാണ്‌ പശ്ചിമഘട്ടം മുറിക്കപ്പെടുന്നത്‌. വാളയാര്‍ ചുരം എന്ന ഈ ചുരമുളളതിനാല്‍ പാലക്കാടു ജില്ലയില്‍ മാത്രം മറ്റു ജില്ലകളില്‍ നിന്നും വ്യത്യസ്തമായി വരണ്ട കാലാവസ്ഥയാണ്‌.

അഞ്ഞൂറിലേറെ കിലോമീറ്റര്‍ നീണ്ടുകിടക്കുന്നതാണ്‌ കേരളത്തിന്റെ തീരപ്രദേശം. കോട്ടയം, പത്തനംതിട്ട, വയനാട്‌ എന്നീ ജില്ലകളൊഴികെ ബാക്കി 11 ജില്ലകളെയും അറബിക്കടല്‍ സ്പര്‍ശിക്കുന്നുണ്ട്‌.ത്ര്ശൂര്‍ ജില്ലയിലാണ്‌ തളിക്കുളം ഗ്രാമം സ്ഥിതി ചെയ്യുന്നതു. പ്രകൃതി രമണീയമായ എന്റെ ഗ്രാമം നാട്ടിക നിയോജക മണ്ടലത്തിനു കീഴിലാണ്‌. പുഴകളും, പാടങ്ങളും, കടലും കണ്ണിനു കുളിര്‍മ നല്‍കുന്നു.