Thursday, August 17, 2006

എന്റെ ഗ്രാമം

കിഴക്ക്‌ പശ്ചിമഘട്ടത്തില്‍ തുടങ്ങി പടിഞ്ഞാറ്‌ അറബിക്കടല്‍ വരെയുളള കേരളത്തിന്റെ ഭൂമിശാസ്ത്രം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഏറെ ഭിന്നമാണ്‌. ഭൂമിശാസ്ത്രപരമായി കേരളത്തെ മൂന്നായി തിരിച്ചിട്ടുണ്ട്‌. മലനാട്‌, ഇടനാട്‌, തീരപ്രദേശം. തെക്കുമുതല്‍ വടക്കുവരെ ഇടതടവില്ലാതെ വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ട മലനിരകളാണ്‌ കേരളത്തിന്റെ കാലാവസ്ഥ നിയന്ത്രിക്കുന്നത്‌. പ്രകൃതി നിര്‍മ്മിതമായ ഒരു മതിലുപോലെയാണ്‌ ഈ മലനിരകള്‍. പാലക്കാട്‌ ജില്ലയിലെ വാളയാറില്‍ മാത്രമാണ്‌ പശ്ചിമഘട്ടം മുറിക്കപ്പെടുന്നത്‌. വാളയാര്‍ ചുരം എന്ന ഈ ചുരമുളളതിനാല്‍ പാലക്കാടു ജില്ലയില്‍ മാത്രം മറ്റു ജില്ലകളില്‍ നിന്നും വ്യത്യസ്തമായി വരണ്ട കാലാവസ്ഥയാണ്‌.

അഞ്ഞൂറിലേറെ കിലോമീറ്റര്‍ നീണ്ടുകിടക്കുന്നതാണ്‌ കേരളത്തിന്റെ തീരപ്രദേശം. കോട്ടയം, പത്തനംതിട്ട, വയനാട്‌ എന്നീ ജില്ലകളൊഴികെ ബാക്കി 11 ജില്ലകളെയും അറബിക്കടല്‍ സ്പര്‍ശിക്കുന്നുണ്ട്‌.ത്ര്ശൂര്‍ ജില്ലയിലാണ്‌ തളിക്കുളം ഗ്രാമം സ്ഥിതി ചെയ്യുന്നതു. പ്രകൃതി രമണീയമായ എന്റെ ഗ്രാമം നാട്ടിക നിയോജക മണ്ടലത്തിനു കീഴിലാണ്‌. പുഴകളും, പാടങ്ങളും, കടലും കണ്ണിനു കുളിര്‍മ നല്‍കുന്നു.

9 Comments:

At 4:57 AM, Blogger വല്യമ്മായി said...

സ്വാഗതം ബൂലോകത്തേക്ക്,

മലയാളം സെറ്റിങ്സുകല്‍ ഇവിടെ http://ashwameedham.blogspot.com/2006/07/blog-post_28.html

 
At 5:34 AM, Blogger Sreejith K. said...

സ്വാഗതം മജീദ്. മലയാളം പോസ്റ്റുകളില്‍ ലെഫ്റ്റ് അലൈന്‍ ആണ് നല്ലത്. ജസ്റ്റിഫൈ കൊടുത്താല്‍ ഫയര്‍ഫോക്സ് പോലെയുള്ള ബ്രൌസറുകളില്‍ വായിക്കാന്‍ ബുദ്ധിമുട്ടാകും.

വല്യമ്മായി തന്ന് ലിങ്കില്‍ പോയില്‍ സെറ്റിങ്ങ്സ് ശരിയാക്കുമല്ലോ, അല്ലേ

 
At 5:40 AM, Blogger മജീദ്‌ പി.കെ said...

നന്ദി, വല്ല്യമ്മായി...ശ്രീജിത്ത്‌..സെറ്റിങ്ങ്സിനെ കുറിചുള്ള ലിംഗ്‌ ഉപകാരമായി...

 
At 12:48 PM, Blogger K.V Manikantan said...

മജീദേ,
തളിക്കുളത്തു നിന്നും ഒരു പുലി ബ്ലോഗ്ഗ്‌ തുടങ്ങുന്നു. മലയാളത്തിലെ ഒരു ശ്രദ്ധേയനായ യുവകവി. ഒന്നു രണ്ടു നാള്‍ക്കകം കാണാം.

 
At 8:07 PM, Blogger ദിവാസ്വപ്നം said...

സ്വാഗതം...

 
At 2:55 AM, Blogger -B- said...

അതാരാണപ്പാ ആ പുലി? നമ്മടെ ലൊക്കാലിറ്റിയിലെ എല്ലാ പുലിമുഖങ്ങളും എന്റെ മനസ്സിലൂടെ മാര്‍ച്ച് പാസ്റ്റ് നടത്തി കടന്നു പോയി. ആരായിരിക്കും?

 
At 11:04 PM, Blogger കാനനവാസന്‍ said...

മാഷേ... ഇടുക്കി ജില്ലയെയും അറബിക്കടല്‍ സ്പര്‍ശിക്കുന്നില്ലല്ലൊ ...?അല്ലേ

 
At 3:04 AM, Blogger പള്ളിക്കുളം.. said...

palakkadum kadalilla

 
At 3:02 AM, Blogger sreedevi said...

thalikulam motham kollam...Udaya SURYAN nta naadu

 

Post a Comment

<< Home